ADVERTISEMENT

ഡബ്ലിൻ/കോർക്ക് ∙ കാൻസർ ചികിത്സയിലിരിക്കെ അയർലൻഡ് മലയാളി അന്തരിച്ചു. അയർലൻഡിലെ കൗണ്ടി കോർക്കിൽ കുടുംബമായി താമസിച്ചിരുന്ന ഷൈൻ യോഹന്നാൻ പണിക്കർ (46) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മയുടെയും  മകനാണ് . ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂർ പിടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കരാണ് ഭാര്യ. ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13), ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കളും. 

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈൻ, ഇന്ന് രാവിലെ മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് മരിച്ചത്. മധുരെ അൾട്രാ കോളജിൽ നിന്നും ബിഎസ്‌സി നഴ്സിങ് പാസായ ഷൈൻ മോൺഡിനോട്ടി കെയർ ചോയിസിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍ ഷൈജു, സഹോദരി ഷീന എന്നിവർ രോഗാവസ്ഥ അറിഞ്ഞ് കോർക്കിൽ എത്തിയിരുന്നു. കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓര്‍ത്തഡോക്‌സ് ചർച്ച് ഇടവകാംഗവും മുൻ ട്രസ്റ്റിയുമാണ്. സംസ്‌കാരം കോർക്കിൽ‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.

English Summary:

Ireland Malayali Shine Panicker died in Cork

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com