ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികളുടെ അഭിമാനായ ഷെഫ് ജോമോന് വീണ്ടും അഗീകാരം. ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫ് പ്രോഗ്രാമിലൂടെ പ്രശസ്തനായ ജോമോന് വിവിധ മേഖലകളിൽനിന്നും ലഭിക്കുന്ന അവാർഡുകളിൽ ഏറ്റവും പുതിയതാണ് മേളപ്പെരുമയ്ക്കിടെ ലഭിച്ച ‘കരിയർ എക്സലൻസ്’ അവാർഡ്. ലണ്ടനിലെ നവധാര സ്കൂൾ ഓഫ് മ്യൂസിക് അണിയിച്ചൊരുക്കിയ മേളപ്പെരുമ എന്ന കലാ-സാംസ്കാരിക സന്ധ്യയിൽ പ്രശസ്ത സിനിമാതാരം ജയറാം അവാർഡ് സമ്മാനിച്ചു. 

ബ്രിട്ടനിലും മറ്റു വിവിധ രാജ്യങ്ങളിലും പ്രശസ്തമായ ടിഫിൻ ബോക്സ് എന്ന ഇന്‍റർനാഷനൽ റസ്റ്ററന്‍റ് ശൃഖലയുടെ കൾനറി ഡയറക്ടറാണ് ജോമോൻ. മാവേലിക്കര തോണിക്കര സ്വദേശിയായ ജോമോൻ കുര്യാക്കോസ് എന്ന ഷെഫ് ജോമോൻ 17 വർഷത്തെ വിദേശവാസത്തിനിടെ അഭിമാനത്തോടെ നടന്നു കയറിയ പാചകകലയുടെ പ്രശസ്തിപടവുകൾ നിരവധിയാണ്. 

ബ്രിട്ടിഷ് മലയാളി ന്യൂസ് പേഴ്സൺ-2019, ഏറ്റവും സ്വാധീനമുള്ള 100 യുകെ മലയാളികളിൽ ഒരാൾ, ക്രാഫ്റ്റ് ഗിൽഡ് ഓഫ് ഷെഫിന്റെ കൾനറി ഹീറോ, ഫുഡ് സേഫ്റ്റി ലീഡർ-2022, യംഗസ്റ്റ് എക്സിക്യൂട്ടീവ് ഷെഫ് ഓഫ് ദ ഇയർ -2022, ഗസ്റ്റ് സ്പീക്കർ - വേൾഡ് ഫുഡ്, ഈസ്താംബുൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും അവസരങ്ങളുമാണ് ജോമോനെ തേടിയെത്തിയത്. 

English Summary:

Career Excellence Award for Chef Jomon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com