സ്വിണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ചർച്ച് പദവിയിൽ
Mail This Article
സ്വിണ്ടൻ ∙ യുകെ സ്വിണ്ടനിലെ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇനി മുതൽ ദേവാലയ പദവിയിൽ. സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്താ ഇത് സംബന്ധിച്ച് ഇടവകയ്ക്ക് കൈമാറിയ കല്പന, കഴിഞ്ഞ ദിവസം ദേവാലയത്തിൽ വച്ച് വികാരി ഫാ. എബി പി. വർഗീസ് വായിച്ചു. കോൺഗ്രിഗേഷൻ ചർച്ച് ആയി ഉയർത്തിയ ശേഷമുള്ള ആദ്യ വിശുദ്ധ കുർബാന ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ചു.
ദേവാലയത്തിൽ എത്തിയ മെത്രാപ്പൊലീത്തയെ ട്രസ്റ്റി ബിനു ചാണ്ടപ്പിള്ള, സെക്രട്ടറി എബി ഐസക്ക്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ഞായർ ദിവസങ്ങളിലാണ് സ്വിണ്ടനിൽ വിശുദ്ധ കുർബാന ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് ഫാ. എബി പി വർഗീസ് (വികാരി): +447405178770, ബിനു ചാണ്ടപ്പിള്ള (ട്രസ്റ്റി): +447803131356, എബി ഐസക്ക് (സെക്രട്ടറി): +447500953310 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.