ഫിൻലൻഡിലെ പാവോ നൂർമി ഗെയിംസിൽ ജാവലിൻ താരം നീരജ് ചോപ്ര സ്വർണം നേടി
Mail This Article
×
ഫിൻലൻഡ് ∙ ഫിൻലൻഡിലെ തുർക്കുവിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽ ജാവലിൻ താരം നീരജ് ചോപ്ര സ്വർണം നേടി. 2022-ൽ ഇതേ ഇനത്തിൽ വെള്ളി നേടിയ നീരജ് തന്റെ മൂന്നാം ശ്രമത്തിൽ 85.97 മീറ്റർ എറിഞ്ഞാണ് വിജയം ഉറപ്പാക്കിയത്.
ഫിൻലന്റുകാരനായ ടോണി കെരാനെൻ (84.19 മീറ്റർ) വെള്ളി കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ സ്വർണ മെഡൽ ജേതാവ് ഒലിവർ ഹെലാൻഡർ 83.96 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി. ചൊവ്വാഴ്ചത്തെ തൻ്റെ മികച്ച പ്രകടനത്തോടെ, വരാനിരിക്കുന്ന പാരീസ് ഒളിംപിക്സിൽ ശക്തമായ മത്സരാർഥി എന്ന നിലയിൽ നീരജ് തൻ്റെ സ്ഥാനം ഉറപ്പിച്ചു.
English Summary:
Javelin Throw Neeraj Chopra Wins Gold in Paavo Nurmi Games in Finland
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.