ADVERTISEMENT

കേരളത്തിന്റെ തനതായ പാചകം ഏറെ പുതുമകളോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റസ്റ്റോറന്റ് ശൃംഖല ടിഫിന്‍ ബോക്സ് 'യുക്മ കേരളാ പൂരം 2024'ന്റെ ടൈറ്റില്‍ സ്പോണ്‍സറായെത്തുന്നു. 2024 ആഗസ്റ്റ് 31ന് യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയും കാര്‍ണിവലും ഈ വർഷം 'യുക്മ - ടിഫിന്‍ ബോക്സ് കേരളാ പൂരം 2024' എന്നാവും  അറിയപ്പെടുന്നത്. 

കഴിഞ്ഞ ദിവസം കവന്‍ട്രിയിലെ 'ടിഫിന്‍ ബോക്സ്' റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാളില്‍ നടന്ന ചടങ്ങില്‍ 'യുക്മ - ടിഫിന്‍ ബോക്സ്  കേരളാ പൂരം 2024' പോസ്റ്റര്‍ പുറത്തിറക്കി. യുക്മ ദേശീയ ട്രഷറര്‍ ഡിക്സ് ജോര്‍ജ്ജ്, കേരളാപൂരം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ബോട്ട് റേസ് മാനേജര്‍ ജയകുമാര്‍ നായര്‍, മിഡ്ലാന്റ്സ് റീജണല്‍ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് എന്നിവര്‍ക്കൊപ്പം ടിഫിന്‍ ബോക്സ് മാനേജിങ് ഡയറക്ടര്‍ ഷാസ് മാത്യൂസ്, സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് ജോമോന്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. 

uukma-kerala-pooram-1

ദുബായ് ഉള്‍പ്പെടെ ശാഖകളുള്ള ടിഫിന്‍ ബോക്സ് യുകെയിലെ പ്രമുഖ നഗരമായ കവന്‍ട്രിയില്‍ 2023 ഡിസംബറിലാണ് ആരംഭിച്ചത്. യുകെയിലെ മലയാളി യുവസംരംഭകരില്‍ ഏറെ പ്രശസ്തനായ ഷാസ് മാത്യൂസ് മാനേജിങ് ഡയറക്ടറായ 'ടിഫിന്‍ ബോക്സ്' 400 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തോടെ, കുടുംബങ്ങളുടെ വിശേഷാവസരങ്ങളിലുള്ള അത്താഴവിരുന്നുകള്‍ മുതല്‍ നൂറ് കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന ഗംഭീരമായ ആഘോഷങ്ങള്‍ വരെ എല്ലാ അവസരത്തിനും അനുയോജ്യമായ ക്രമീകരണം ചെയ്ത് നല്‍കിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകളുടെ മനം കവര്‍ന്നത്. പ്രശസ്ത സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് ജോമോന്‍ കുര്യാക്കോസ്, മെനുവിലെ എല്ലാ വിഭവങ്ങളിലും തൻ്റെ വൈദഗ്ധ്യവും അഭിനിവേശവും കൊണ്ടുവരുന്നു. ഇന്ത്യയുടെ ആധികാരികമായ രുചി നിങ്ങള്‍ക്ക് ഏറ്റവും സുസ്ഥിരമായ രീതിയില്‍ കൊണ്ടുവരാന്‍ കൃത്രിമ നിറങ്ങളില്‍ നിന്നും രാസവസ്തുക്കളില്‍ നിന്നും മുക്തമായ, പുത്തന്‍ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ രുചിക്കൂട്ടുകളാണ് ഓരോ വിഭവവത്തെയും ആളുകളുടെ മനസ്സിനെയും വയറിനെയും ഒരുപോലെ നിറയ്ക്കുന്നത്. മികച്ച അനുഭവ പരിചയമുള്ള ബാര്‍ ടീം ക്ലാസിക് കോക്ക്ടെയിലുകളും ഉന്മേഷദായകമായ മോക്‌ടെയിലുകളും ഭക്ഷണത്തിന് പൂരകമായി ക്യൂറേറ്റ് ചെയ്‌ത ബിയറുകളും നല്‍കാന്‍ തയ്യാറാണ്. എക്സ്ക്ലൂസീവ് ആയുള്ള ബാര്‍ അനുഭവം ലഭിക്കുന്നതിനായി, ടിഫിന്‍ ബോക്സ് പ്രത്യേക സൗകര്യം ടെറസിന് മുകളില്‍ ഒരുക്കിയിട്ടുണ്ട്. തെരുവ് കാഴ്ചയുള്ള ഒരു കോക്ടെയ്ല്‍ ലോഞ്ചിനൊപ്പം അതിശയകരമായ ഒരു ബാറും ഒരുക്കിയിട്ടുണ്ട്. സുതാര്യമായ മേല്‍ക്കൂരയോടെയുള്ള കണ്‍സര്‍വേറ്ററി റൂം, വേനല്‍ക്കാല സമയത്ത് ഡൈനിങ്ങിന് അത്യുത്തമമാണ്. പ്രത്യേക പാര്‍ട്ടി മുറി, അതിന്റെ സ്വകാര്യ ബാര്‍, 60 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. ഇത് കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും ജന്മദിന ചടങ്ങുകള്‍ക്കും വലിയ കുടുംബ സമ്മേളനങ്ങള്‍ക്കും അനുയോജ്യമായ ക്രമീകരണമാക്കി മാറ്റാവുന്നവയാണ്. പ്രാഥമിക അന്വേഷണം മുതല്‍ ഇവന്റിന്റെ അവസാനം വരെ, എല്ലാ ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കാന്‍ പരിചയസമ്പന്നരായ ടീം ഇവിടെയുണ്ട്. 'ടിഫിന്‍ ബോക്സില്‍' ഞങ്ങളോടൊപ്പം ചേരൂ, അവിടെ ഓരോ ഭക്ഷണവും ഒരു യാത്രയാണ്, ഓരോ പാനീയവും പൂര്‍ണതയിലേക്ക് രൂപപ്പെടുത്തിയിരിക്കുന്നു, ഓരോ അതിഥിയെയും കുടുംബത്തെപ്പോലെ പരിഗണിക്കുന്നു' - ഇതെല്ലാമാണ് കവന്‍ട്രിയുടെ നഗരമധ്യത്തിലുള്ള ടിഫിന്‍ ബോക്സ് വാഗ്ദാനം ചെയ്യുന്നത്. 

യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയും ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുമായ യുക്‌മയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്‌.

മത്സരവള്ളംകളിക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ്‌ കഴിഞ്ഞ  അഞ്ച് തവണയും ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ച്‌ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യുകെ മലയാളികളില്‍ ഉയര്‍ത്തിയത്‌. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.  2019, 2022 വര്‍ഷങ്ങളില്‍ റോതര്‍ഹാമിലെ മാന്‍വേഴ്സ് ലെയ്ക്കില്‍ വെച്ച് നടന്ന മൂന്നാമത്തേയും നാലാമത്തേയും വള്ളംകളികള്‍ മത്സര മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. 2019ല്‍ 24 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ അയ്യായിരത്തിലേറെ കാണികളാണ് ആഗസ്റ്റ് 31ന് മാന്‍വേഴ്സ് തടാകക്കരയില്‍ എത്തിയത്. പിന്നീട് രണ്ട് വര്‍ഷം (2020, 2021) കോവിഡ് മൂലം കേരളാ പൂരം സംഘടിപ്പിക്കപ്പെട്ടില്ല. 2022 (ആഗസ്റ്റ് 27), 2023 (ആഗസ്റ്റ് 26) വര്‍ഷങ്ങളില്‍ 27 ടീമുകള്‍ മത്സര വള്ളംകളിയില്‍ അണിനിരന്നപ്പോള്‍, മുന്‍ വര്‍ഷങ്ങളിലേത് പോലെ വനിതകളുടെ വാശിയേറിയ പ്രദര്‍ശന മത്സരവും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഏഴായിരത്തിലേറെ വള്ളംകളി പ്രേമികളാണ് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാന്‍വേഴ്സ് തടാകക്കരയിലേക്ക് കഴിഞ്ഞ വര്‍ഷവും ഒഴുകിയെത്തിയത്.

ആറാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം വള്ളംകളി 2024', ആഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടുന്നത്‌ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡ് നഗരത്തിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തിലാണ്. തടാകത്തിന്റെ ഇരുകരകളിലുമായുള്ള വിശാലമായ പുല്‍ത്തകിടികളില്‍ നിന്ന് പതിനായിരത്തിലേറെ കാണികള്‍ക്ക് തികച്ചും സൗകര്യപ്രദമായി വള്ളംകളിയും അനുബന്ധ കലാപരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്ന ഇത്തവണത്തെ വള്ളംകളി മത്സരത്തിന് പതിനായിരത്തോളം  കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 'യുക്മ - കേരളാ പൂരം 2024': കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. ബിജു പെരിങ്ങത്തറ (ചെയര്‍മാന്‍): 07904785565,  കുര്യന്‍ ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

English Summary:

UUKMA Kerala Pooram 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com