ADVERTISEMENT

ലണ്ടൻ ∙ അഞ്ച് മാസം മുൻപ് മാത്രം യുകെയിലെത്തിയ മലയാളി യുവാവിന് യുകെയിൽ വെയർഹൗസ് ജോലിക്കിടയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായി. ഇന്നലെ ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തിലാണ് കാലടി സ്വദേശിയായ റെയ്ഗൻ ജോസ് മരിച്ചത്. അപകടത്തില്‍ റെയ്ഗന് ഒപ്പം നേപ്പാള്‍ സ്വദേശിയായ യുവാവും മരിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം. 

 ഭാമുള്ളരവസ്തു വീണുണ്ടായ അപകടത്തിലാണ് ഇരുവർക്കും മരണം സംഭവിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.  ബെഡ്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായ സ്റ്റീനയാണ് ഭാര്യ. ഏക മകൾ ഇവാ. കാലടി കൊറ്റമം മണവാളന്‍ ജോസ്, റീത്ത എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം ബെഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Malayali Youth Died in the UK Due to an Accident at Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com