ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ യൂറോകപ്പിന്‍റെ ആരവത്തില്‍ ജര്‍മനിയിലെ മലയാളികളും അലിഞ്ഞുചേര്‍ന്നു. മത്സരങ്ങളുടെ പ്രവേശന ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയിരുന്നു. പ്രീ കാര്‍ട്ടറിലെ പോര്‍ച്ചുഗല്‍ , സ്ളോവേനിയ മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും  ആവേശം പകരാനാണ് പോര്‍ച്ചുഗല്‍ ആരാധകരുടെ കൂടെ മലയാളികളായ ജോമോന്‍ ഫെര്‍ണാണ്ടോയും സംഘവും സ്റ്റേഡിയിലെത്തിയത്.

malayalees-in-germany3

മത്സരം തീരുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേരിട്ടൊരു കൂടിക്കാഴ്ചയ്ക്കും ഒരു സെല്‍ഫിയ്ക്കും ശ്രമിച്ചെങ്കിലുംസാധിക്കാത്തതിന്‍റെ നിരാശയിലാണ് ആറംഗ സംഘം മടങ്ങിയത്. എന്നാല്‍  സ്റ്റേഡിയിത്തിലിരുന്നു കണ്‍മുന്നിലൂടെ പന്തുമായി കുതിയ്ക്കുന്ന റോണോയെ അടുത്തു കാണാന്‍ സാധിച്ചത് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി കാണുന്നതായി ലേഖകനോടു പറഞ്ഞു.

malayalees-in-germany2

മത്സരത്തില്‍ പോര്‍ച്ചുഗലിനു ലഭിച്ച പെനാല്‍റ്റി കിക്ക് റോണോ നഷ്ടമാക്കിയതിലുള്ള സങ്കടവും അവര്‍ പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് അരീന സ്റേറഡിയത്തിലെ സന്തോഷക്കാഴ്ചകള്‍ നേരിട്ടുകണ്ടതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംഘം. മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗല്‍ സ്ളോവേനിയയെ(3:0) കീഴടക്കി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. 

English Summary:

Malayalees in Germany are in Eurocup - Euro Cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com