ADVERTISEMENT

ലണ്ടൻ ∙ രാജ്യത്ത് മാറ്റങ്ങളുടെ പുതിയ കാലഘട്ടം വാഗ്ദാനം ചെയ്താണ് കെയ്ർ സ്റ്റാർമർ  ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന് കയറുന്നത്.  കുടിയേറ്റം, സാമ്പത്തിക മേഖലയിലെ തകർച്ച, ആരോഗ്യ മേഖലയിലെ പ്രതിസന്ധി എന്നിങ്ങനെ രാജ്യം നിലവിൽ നേരിടുന്ന മൂന്ന് വെല്ലുവിളികളെ പ്രചാരണ ആയുധമാക്കിയാണ് സ്റ്റാർമർ ലേബർ പാർട്ടിയെ അധികാരത്തിലേക്ക് 14 വർഷത്തിന്  തിരികെയത്തിച്ചത്. 

∙ അതിർത്തി സുരക്ഷാ കമാൻഡ് 
അനധികൃത കുടിയേറ്റം മനുഷ്യകടത്ത്  എന്നിവ തടയാൻ "ഒരു പുതിയ അതിർത്തി സുരക്ഷാ കമാൻഡ് ആരംഭിക്കുമെന്ന്" സ്റ്റാർമാർ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നു. രാജ്യത്ത് അനധികൃതമായ കുടിയേറ്റം നടത്തിയവരെ പുറത്താക്കുന്ന റുവാണ്ട നിയമമാണ് നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പിലും ഉയർത്തികാട്ടുന്നത്. ഈ നിയമത്തിന്‍റെ ഭാവി എന്താകുമെന്ന കാര്യത്തിൽ അനിശ്ചിത്വം തുടരുകയാണ്. 

∙ ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നാഷ്നൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) മെച്ചപ്പെടുത്തലുകൾ കൊണ്ടുവരും.ഓരോ ആഴ്ചയിലെ  വൈകുന്നേരത്തിലെയും വാരാന്ത്യത്തിലെയും അപ്പോയിൻമെന്‍റുകളുടെ എണ്ണം 40000 ആയി ഉയർത്തും. ഇതുവഴി കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ലക്ഷ്യം.  കൂടാതെ എൻഎച്ച്എസിന്‍റെ സ്റ്റാഫ്, ബാക്ക്‌ലോഗ് പ്രശ്നങ്ങളും പരിഹരിക്കുമെന്നും സ്റ്റാർമർ വാഗ്ദാനം നൽകിയിരുന്നു . 

∙ വിദ്യാഭ്യാസ മേഖലയിൽ പുതിയ നിയമനങ്ങൾ
6,500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നും വാഗ്ദാനം നൽകിയതും സ്റ്റാർമറിന് തിരഞ്ഞെടുപ്പിൽ ഗുണമായി.  

∙ വിദേശനയം
ഒരു സ്വതന്ത്ര വ്യാപാര കരാർ പിന്തുടരുന്നതുൾപ്പെടെ ഇന്ത്യയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെടുമെന്നും സ്റ്റാർമാർ വാഗ്ദാനം ചെയ്തു. ഇസ്രയേലിലേക്കുള്ള ആയുധ വിൽപന നിർത്തി പലസ്തീൻ രാഷ്ട്രം അംഗീകരിക്കാനും പദ്ധതി.

English Summary:

Key policies of UK's new Prime Minister Keir Starmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com