ADVERTISEMENT

ബ്രിട്ടൻ ∙ ബ്രിട്ടനിലെ  കിയേർ സ്റ്റാമെർ മന്ത്രിസഭയിൽ ഇന്ത്യൻ വംശജയായ ലിസ നന്ദി സാംസ്കാരിക സെക്രട്ടറി. യുകെയിലെ പൊതു തിരഞ്ഞെടുപ്പിൽ വിഗൻ സീറ്റിൽ നിന്നും മത്സരിച്ച  ലിസ 10,000 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി ആൻഡി ഡോബറിനെ പരാജയപ്പെടുത്തിയത്. 

ദീപക് നന്ദിയുടെയും ആൻ ലൂയിസ് ബയേഴ്സിനറെയും മകളായ ലിസ 2010 ലാണ് ലേബർ പാർട്ടിയുടെ എംപിയാകുന്നത്. 2020ൽ ലേബർ പാർട്ടിയുടെ മേധാവിയായിരുന്ന ജെറമി കോർബിന്റെ പിൻഗാമിയാകാനുള്ള മത്സരത്തിൽ കിയേർ സ്റ്റാമെർ, റിബേക്കാ ലോങ് ബെയ്‌ലി എന്നിവർക്ക് ശേഷം ലിസ നന്ദി മൂന്നാം സ്ഥാനത്തിലെത്തിയിരുന്നു. 

ലേബർ പാർട്ടിയുടെ വൻ വിജയത്തെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷം സ്റ്റാമെർ ഏഞ്ചല റെയ്‌നറെ (44) ഡപ്യൂട്ടി ആയി നിയമിച്ചു. സ്റ്റാമെറിന്റെ മന്ത്രിസഭയിലെ ആദ്യത്തെ നിയമനമായിരുന്നു ഏഞ്ചലയുടേത്. യുകെയിലെ ആദ്യത്തെ വനിത ധനമന്ത്രിയായി റേച്ചൽ റീവ്സ് സ്ഥാനമേറ്റു. 

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വംശീയ വൈവിദ്ധ്യമുള്ളതും സ്ത്രീകളെ ഉൾക്കൊള്ളുന്നതുമായ മന്ത്രിസഭയാണ് സ്റ്റാമെറിന്റേത്. ഹൗസ് ഓഫ് കോമൺസിൽ ഏകദേശം 13% കറുത്ത, ഏഷ്യൻ, വംശ ന്യൂനപക്ഷ അംഗങ്ങളാണിപ്പോൾ ഉള്ളത്. 

English Summary:

UK Prime Minister Keir Starmer appoints Indian origin Lisa Nandy as Culture Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com