ADVERTISEMENT

ബര്‍ലിന്‍ ∙ 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി ഭൂനികുതി അടയ്ക്കാൻ സൗകര്യം ഒരുക്കുന്ന വെബ് പോർട്ടൽ തയ്യാറാക്കുമ്പോൾ ജർമനിയെ മാത്രമല്ല യൂറോപ്പിനെ പൂർണ്ണമായും ഉൾപ്പെടുത്തണമെന്ന് ജർമനിയിൽ നിന്നുള്ള ലോകകേരള സഭാ അംഗം ജോസ് കുമ്പിളുവേലിൽ റവന്യൂ മന്ത്രി കെ. രാജനോട് അഭ്യർഥിച്ചു. യുകെ, യുഎസ്, കാനഡ, സിംഗപ്പൂർ, സൗദി, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്ക് ആദ്യ ഘട്ടത്തിൽ വെബ് പോർട്ടൽ ലഭ്യമാകും. ടെലഫോണിലൂടെയാണ് മന്ത്രി കെ.രാജനോട്  ജോസ് കുമ്പിളുവേലിൽ ആവശ്യം ഉന്നിയിച്ചത്.

English Summary:

Kerala should consider extending its land tax to foreign property owners, including those from Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com