ADVERTISEMENT

ആംസ്റ്റര്‍ഡാം ∙ നെതർലാൻഡ്സ് പാർലമെന്‍റ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പെർമനന്‍റ് റസിഡൻസ് നിഷേധിക്കുന്ന ബിൽ പാസാക്കി. നെതർലാൻഡ്സിൽ ജനിക്കുകയോ,  നാല് വയസ്സ് മുതൽ താമസിക്കുകയോ ചെയ്യുന്നവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിൽ രാജ്യത്ത് പെർമനന്‍റ് റസിഡൻസിന് അനുമതിയുണ്ടായിരിക്കില്ല. ഈ നിയന്ത്രണം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് മാത്രമാണ് ബാധകമാകുന്നത്.

അതേസമയം, ഈ ബിൽ ഭരണഘടനാവിരുദ്ധമാണെന്നും കൂട്ട നാടുകടത്തലിന് കാരണമാകുമെന്നും ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നു. 2023ൽ നെതർലാൻഡ്സിൽ പെർമനന്‍റ് റസിഡൻസിനുള്ള അപേക്ഷകളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരുന്നു. ഇതില്‍ അംഗീകരിച്ച അപേക്ഷകളുടെ എണ്ണം 78 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി കുറയുകയും ചെയ്തു. 

English Summary:

Netherlands Approves Bill to Deny Residence Permits to Criminals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com