ADVERTISEMENT

വാറ്റ്‌ഫോർഡ് ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഓഐസിസിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തുന്നു. ജൂലൈ 18 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിമുതൽ 10 മണിവരെ വാറ്റ്‌ഫോഡിലെ ഹോളിവെൽ ഹാളിൽ വച്ചാണ് സമ്മേളനം നടക്കുക. ഓഐസിസി നേതാക്കളായ സുജൂ കെ. ഡാനിയേൽ, അപ്പച്ചൻ കണ്ണൻചിറ എന്നിവർ പങ്കെടുക്കും.  

ഓഐസിസി യോഗത്തിൽ വാറ്റ്‌ഫോഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ കെ.പി. മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ), റാണി സുനിൽ (ഓർമകൾ സൂക്ഷിക്കാനുള്ളതല്ല), റ്റോമി സെബാസ്റ്റിൻ (കെസിഎഫ് ലീഡർ) എന്നിവർ സന്ദേശം നൽകും. സമ്മേളനത്തിലെ പ്രാർത്ഥനയ്ക്ക്  പ്രമുഖ ബൈബിൾ പ്രഭാഷകൻ ജോൺ തോമസും പുഷ്പാർച്ചനക്ക് പ്രമുഖ കോൺഗ്രസ് നേതാവ് സുരജ് കൃഷ്ണനും നേതൃത്വം നൽകും.

സമ്മേളനം നടക്കുന്ന സ്ഥലം: Holywell Community Center, Chaffinch lane,  WD18 9QD, Watford.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com