ADVERTISEMENT

ലണ്ടൻ ∙ കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രതീകവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) ജർമ്മനി, യു കെ, ഓസ്ട്രിയ, സ്വിറ്റ്സർലഡ്, പോളണ്ട് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം (ZOOM) മുഖേന, ജൂലൈ 20ന് (ശനിയാഴ്ച) യൂറോപ് സമയം വൈകുന്നേരം 6നാണ് (യുകെ/അയർലണ്ട്: 5PM , ഇന്ത്യൻ സമയം 9.30 PM) 'ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഐസിസി അംഗവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്,  എഐസിസി ദേശീയ വക്താവ് ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനവർ പി സരിൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ, ദീപിക ഡൽഹി ബ്യൂറോ എഡിറ്റർ (നാഷണൽ അഫേഴ്സ്) ജോർജ് കള്ളിവയലിൽ, ഐഒസി ഗ്ലോബൽ കോർഡിനേറ്റർ അനുര മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ്, വിവിധ രാജ്യങ്ങളിലെ ഐഒസി സംഘടന അധ്യക്ഷന്മാർ, മറ്റു ഐഒസി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സാമൂഹിക - രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോർഡിനേറ്ററും ഐഒസി ജർമനി - കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഉമ്മൻ ചാണ്ടിയെക്കുറിച്ച് സ്മരണകൾ ചടങ്ങിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർ, ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: 
സണ്ണി ജോസഫ് : +49 1523 6924999, റോമി കുര്യാക്കോസ് : +44 7776646163

Zoom Link: 
https://us02web.zoom.us/j/9726008841?pwd=MWZwcXZwdndlb1JRNUtodkNaS1JJUT09&omn=89176444362

Meeting ID:
972 600 8841 Passcode: 12345

Date & Time: 20/07/2024 (Saturday) - Europe Time : 6.00 PM, U K - Ireland Time : 5.00 PM, Indian Time : 9.30 PM

English Summary:

Oommen Chandy Memorial Service Organized by IOC on July 20th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com