ADVERTISEMENT

റിഗ ∙ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലെ റിഗ നഗരത്തിനടുത്തുള്ള തടാകത്തില്‍ നീന്തലിനിടെ കാണാതായ മലയാളി വിദ്യാര്‍ഥി ആല്‍ബിന്റെ മൃതദേഹം കണ്ടെത്തി. ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഞായറാഴ്ച രാവിലെ പ്രദേശവാസികളുടെ സഹായത്തോടെ സഹപാഠികള്‍ തിരച്ചിലിനായി ഇറങ്ങിയപ്പോഴാണ് മൃതദേഹം വെള്ളത്തിനു മുകളില്‍ കണ്ടതും തുടര്‍ന്ന്  മൃതദേഹം കരയ്ക്കെത്തിച്ചതും. ഉടന്‍തന്നെ പൊലീസും ഫയര്‍ഫോഴ്സും എത്തി മൃതദേഹം ഏറ്റെടുത്ത് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

ആല്‍ബിന്റെ യുകെയിലുള്ള ബന്ധു ജോര്‍ജ്,  ലാത്വിയയിലെ സുഹൃത്തുക്കള്‍, ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്‍ഡ്യന്‍ എംബംസിയിലെ സെക്കൻഡ് സെക്രട്ടറി (കോണ്‍സുലര്‍) പവന്‍കുമാര്‍, ലാത്വിയന്‍ പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞതായി തിങ്കളാഴ്ച പൊലീസ് സ്ഥിരീകരിച്ചു. ഈ കേസ് അന്വേഷണത്തിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ നാട്ടിലേക്ക്  മൃതദേഹം  കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയാകും. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് അയക്കുന്നതിനുള്ള കാര്യങ്ങളും അന്വേഷിച്ചു വരികയാണ്.

death-of-albin-shinto-in-latvia-proceedings-are-in-progress

വിഷയത്തില്‍ ഇടപെട്ട ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ലാത്വിയലെത്തിയ കോണ്‍സുലാര്‍ പവന്‍കുമാറും തമ്മിലും ഫോണില്‍ സംസാരിച്ചു കാര്യങ്ങളുടെ പരോഗതി വിലയിരുത്തി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്. ഇവരുടെ സമയോജിതമായ ഇടപെടല്‍ മൂലം എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ആല്‍ബിന്റെ മ‍ൃതദേഹം നാട്ടില്‍ തന്നെ സംസ്ക്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. ആല്‍ബിന്റെ മാതാപിതാക്കളെ ആശ്വസിപ്പിയ്ക്കാന്‍ എംപി ഡീന്‍, ആല്‍ബിന്റെ ആനച്ചാലിലെ വീട്ടില്‍ എത്തിയിരുന്നു. തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞു പോവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. മറൈന്‍ ടെക്നോളജി പഠിക്കാന്‍ എട്ടു മാസം മുന്‍പാണു ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്. വെള്ളത്തൂവല്‍, ആനച്ചാല്‍ അറയ്ക്കല്‍ ഷിന്റോയുടെയും ടീച്ചറായ റീനയുടെയും മകനാണ് 19 കാരനായ ആല്‍ബിന്‍.

English Summary:

Death of Albin Shinto in Latvia; Proceedings are in Progress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com