2025 ലെ തിരഞ്ഞെടുപ്പില്‍ ഒലാഫ് ഷോള്‍സ് വീണ്ടും ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കും
Mail This Article
ബര്‍ലിന്‍ ∙ 2025 ലെ തിരഞ്ഞെടുപ്പില്‍ നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് (എസ്പിഡി) വീണ്ടും ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കും. അടുത്തിടെ നടന്ന സര്‍വേകളില്‍ പാര്‍ട്ടി മോശം പ്രകടനമാണ് കഴ്ചവയ്ക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിട്ടും വീണ്ടും ചാന്‍സലറാവാന്‍ മത്സരിക്കുമെന്ന് ഒലാഫ് ഷോള്‍സ് പറഞ്ഞു, വാര്‍ഷിക വേനല്‍ക്കാല പത്രസമ്മേളനത്തില്‍ ആണ് ഷോള്‍സ് ഇക്കാര്യം അറിയിച്ചത്.
2025 സെപ്റ്റംബര്‍ 28ന് ആണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിരിയ്ക്കുന്നത്. 2021 ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മധ്യ ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചതിനെ തുടർന്നാണ് ഷോള്‍സ് ചാന്‍സലറായത്.എസ്പിഡി ഗ്രീന്‍സ്, ലിബറല്‍ എഫ്ഡിപി എന്നിവരുമായി സഖ്യമുണ്ടാക്കി, എന്നാല്‍ കാലാവസ്ഥാ നടപടികളും ബജറ്റ് ചെലവുകളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പാര്‍ട്ടികള്‍ ഏറ്റുമുട്ടി.
യുക്രെയ്നിലെ യുദ്ധം, തുടര്‍ന്നുള്ള ഊര്‍ജപ്രതിസന്ധി, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയും ഗവണ്‍മെന്റിനോടുള്ള അതൃപ്തിക്ക് കാരണമായി. 2025 ല്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് യോജിച്ച സ്ഥാനാർഥി അദ്ദേഹമാണെന്ന് എസ്പിഡി അംഗങ്ങളില്‍ മൂന്നിലൊന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ.