ADVERTISEMENT

കൊളോണ്‍ ∙ കേരളത്തിന്റെ കരളുലച്ച വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി കൊളോണ്‍ കേരള സമാജവും. ജര്‍മനിയില്‍ കഴിഞ്ഞ 41 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും 1,000 യൂറോ നീക്കിവച്ചും ഭരണസമിതിയിലെ അംഗങ്ങള്‍ ഓരോരുത്തരും സംഭാവനയായി നല്‍കിയും കൂടാതെ സമാജത്തിന്റെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളായ ജര്‍മന്‍കാരും ഉദാരമായി നല്‍കുന്ന തുക സമാഹരിച്ചാണ് എറണാകുളം ആസ്ഥാനമായുള്ള സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് മുഖേന വയനാടിന് സഹായം എത്തിയ്ക്കുന്നത്. ഓഗസ്ററ് 10 വരെയാണ് സമാജം ഫണ്ട് സ്വരൂപിക്കുന്നത്.

koln-kerala-samajam-lends-hand-in-wayanad-landslide-disaster2

സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ അധ്യക്ഷതയില്‍ വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ കൂടിയ യോഗത്തില്‍ വയനാടിന്റെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.   ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍, ദുഖത്തില്‍ ഹൃദയപൂര്‍വം പങ്കുചേരുന്നതായും  ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തില്‍ നിരവധി തവണ കൊളോണ്‍ കേരള സമാജം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.   പ്രസിഡന്റ് ജോസ് പുതുശേരിയുടെ നേതൃത്വത്തില്‍, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ഫണ്ട് ശേഖരണം നടത്തുന്നത്.  

 വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്ത് റജിസ്ററര്‍ ചെയ്ത ചാരിറ്റബളും ലാഭേച്ഛയില്ലാത്തതുമായ   പ്രസ്ഥാനമാണ്. എറണാകുളം–അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സംഘടന എല്ലാവരെയും ഒരുപോലെ ചേര്‍ത്തുപിടിച്ചു സഹായിക്കുന്ന പ്രസ്ഥാനവുമാണ്.

ഫണ്ടുശേഖരണത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍: KSK Spendenkonto - IBAN : DE 50 370 501 9800 4588 2164 BIC : COLSDE33, Sparkasse Koeln/Bonn
Mobile: 0176 56434579 JP, 0173 2609098 DV.

English Summary:

Koln Kerala Samajam Lends hand in Wayanad Landslide Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com