ADVERTISEMENT

സ്റ്റോക്ഹോം ∙ സ്വീഡനിൽ അഭയാർഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1997ന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു കുറവ് രേഖപ്പെടുത്തുന്നത്. 2022-ൽ അധികാരത്തിലെത്തിയ സർക്കാർ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കിയതാണ് ഇതിന് പ്രധാന കാരണം. കൂടാതെ, യുദ്ധം പോലുള്ള പ്രശ്നങ്ങൾ കുറഞ്ഞതും ഇതിൽ സ്വാധീനം ചെലുത്തി. എന്നാൽ മറുവശത്ത്, സ്വീഡൻ വിട്ടുപോകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആദ്യമായി ‘നെഗറ്റീവ് കുടിയേറ്റം’ രേഖപ്പെടുത്തി.

ഇറാഖ്, സൊമാലിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സ്വീഡൻ വിടുന്നതിന്‍റെ തോത് വർധിച്ചു. സ്വീഡൻ വിടുന്നവരുടെ എണ്ണം എത്തുന്നവരേക്കാൾ കൂടുതലായി. സർക്കാർ കുടിയേറ്റ നയങ്ങളിൽ കർശന നടപടികൾ സ്വീകരിച്ചതാണ് ഇതിന് കാരണം.

കുടിയേറ്റം കുറയുന്നത് സാമൂഹിക സംയോജനത്തെ ബാധിച്ചേക്കാം. ഇത് തൊഴിൽ മേഖലയിൽ മാറ്റങ്ങൾക്ക് കാരണമാകും. സ്വീഡന്‍റെ കുടിയേറ്റ നയത്തിലെ ഈ മാറ്റങ്ങൾ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലത്തേക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

English Summary:

Sweden: Net Emigration for First Time in Over 50 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com