3 ഫിൽസിന് ആഹാരം, മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ നിരോധിച്ച് സൗദി; 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി
സൗദി അറേബ്യയിൽ വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. സൗദി വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സ്റ്റിയറിങ് വീലിൽ ഘടിപ്പിക്കുന്നത് ഉൾപ്പെടെ 13,763-ഓളം ഇനം മാഗ്നറ്റിക് ഫോൺ ഹോൾഡറുകളാണ് നിരോധിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
യുകെ കുടിയേറ്റ വിരുദ്ധ കലാപം: മലയാളി യുവാവിനു നേരെ ആക്രമണം; ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശം
യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചു വിട്ടത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ആഹാരത്തിന് 50 ഫിൽസ് മുതൽ 3 ദിർഹം വരെ; യുഎഇയിൽ അന്നം വിളമ്പുന്ന ഇന്ത്യൻ വനിത
യുഎഇയിൽ, വിശക്കുന്നവരുടെ മുന്നിൽ തുറന്നിട്ട വാതിലാണ് ഇന്ത്യക്കാരിയായ പ്രവാസി വനിതയുടെ ഭക്ഷണ (ഫൂഡ്) എടിഎമെന്ന സംരംഭം. ആയിഷ ഖാൻ എന്ന ഗുജറാത്തി വനിതയുടെ ഈ സംരംഭം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്കാണ് ഭക്ഷണം നൽകുന്നത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
പ്രവാസികൾക്ക് നേട്ടം; പണമയക്കാം ഓഗസ്റ്റില്‍, യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപ ഇനിയും ഇടിഞ്ഞേക്കും
ശമ്പളം കിട്ടി നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരാണോ, എങ്കില്‍ രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍ തീർച്ചയായും അറിഞ്ഞിരിക്കണം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുമ്പോള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമോയെന്നതാണ് എല്ലാ പ്രവാസികളും നോക്കുന്നത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ബെല്‍ഫാസ്റ്റില്‍ ആരാധനാലയത്തിനു നേരെ പെയിന്റ് ബോംബ് ആക്രമണം; അപലപിച്ച് കൗണ്‍സിലര്‍
ബെല്‍ഫാസ്റ്റില്‍ മലയാളികള്‍ ആരാധനയ്ക്കായി ഒത്തുകൂടുന്ന സെയ്‌മോര്‍ ഹില്‍ മെതഡിസ്റ്റ് ചര്‍ച്ചിനു നേരെയാണ് കഴിഞ്ഞ ഞായറാഴ്ച പെയിന്റ് ബോംബ് എറിഞ്ഞത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
പുതിയ വാടക നയം സ്വീകരിക്കാൻ യുഎഇ; പച്ചക്കൊടിയുമായി ധനമന്ത്രാലയം
ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വാടക നയങ്ങൾ സ്വീകരിക്കുന്നതിന് യുഎഇയുടെ ധനമന്ത്രാലയം അംഗീകാരം നൽകി.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം സ്വദേശിയുടെ ‘തമാശ’ കാരണം വിമാനം വൈകിയത് 2 മണിക്കൂർ, പിന്നാലെ അറസ്റ്റ്
സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബാണെന്നു പറഞ്ഞ യാത്രക്കാരന്റെ ‘തമാശ’ കാരണം കൊച്ചിയിൽ നിന്നു ബാങ്കോക്കിലേക്കുള്ള തായ് ലയൺ എയർ വിമാനം രണ്ടു മണിക്കൂറിലേറെ വൈകി.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ