വിയന്നയിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Mail This Article
വിയന്ന ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി ഓസ്ട്രിയയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഓസ്ട്രിയ ഘടകത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ പങ്കെടുത്തു. ഓസ്ട്രയയിൽ നിന്നുള്ള നിരവധി പേർ അനുസ്മരണ യോഗത്തി. യോഗത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടി ഒരു നിമിഷത്തെ മൗന പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഒഐസിസി ഓസ്ട്രിയ പ്രസിഡന്റ് റിൻസ് നിലവൂരിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ബിജു മാളിയേക്കൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് ആശംസ അറിയിച്ചു. ഓസ്ട്രിയയിലെ വിവിധ സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഓസ്ട്രിയ ഘടകത്തിന്റെ ഉദ്ഘാടനം ഫാ ഡോ മാർട്ടിൻ റുപറേഹ്ത് ഭദ്രദീപം തെളിച്ചു നിർവ്വഹിച്ചു. ഫൗണ്ടേഷന്റെ ചെയർമാനായി ടോമിച്ചൻ വിലങ്ങുപാറയെ തിരഞ്ഞെടുത്തു. ഡബ്ലിയുഎംഎഫ് ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ ഉമ്മൻചാണ്ടി ഫൗണ്ടേഷനിലേക്ക് ഒരു വീടുവച്ചു നൽകാമെന്നും അറിയിച്ചു. ഓഐസിസി ഓസ്ട്രിയയുടെ എക്സിക്യൂട്ടീവ് അംഗം സണ്ണി വെളിയത്ത് നന്ദി അറിയിച്ചു.