ADVERTISEMENT

പിറവം ∙ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ഊരമന സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിൽ ചെങ്ങന്നൂരിലെ ട്രാവൽ ഏജൻസി ഉടമ സി. ദിവ്യ മോളെ (40) രാമമംഗലം പൊലിസ് അറസ്‌റ്റ് ചെയ്തു. ഊരമന സ്വദേശി എം.കെ. സുരേഷിൽ നിന്നു 7.75 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. 2021ലാണു കേസിന് ആസ്പ‌ദമായ സംഭവം. മകനു ജോലി ലഭിക്കുമെന്ന ഉറപ്പിലായിരുന്നു പണം വാങ്ങിയത്. ഇതോടൊപ്പം പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും ഇവർ വാങ്ങിയെടുത്തു.

വർക്ക്‌ഷോപ്പ് നടത്തുന്ന സുരേഷ് ബാങ്കിൽ നിന്നു 10 ലക്ഷം രൂപ വായ്‌പയെടുത്താണു നൽകിയത്. നാളുകളായിട്ടും നടപടി ഇല്ലാതായതോടെ പൊലീസിൽ പരാതി നൽകി. തുടർന്നു പൊലീസ് ദിവ്യമോളെയും ഒപ്പമുള്ള രാജേഷിനെയും സ്‌റ്റേഷനിൽ വരുത്തി. തുക തിരികെ നൽകാമെന്ന് ഉറപ്പു നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീടു പൊലീസ് വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്തില്ല. തുടർന്ന് ഇൻസ്പെക്ടർ വി. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂരിൽ ഇവർക്കെതിരെ വേറെയും തട്ടിപ്പു കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

English Summary:

Woman Arrested for Job Scam - C. Divyamol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com