ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ലബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മുതിർന്നവർക്കായി 'പ്രൗഡ്', കുട്ടികൾക്കായി 'യുവക് ' കാറ്റഗറികളിലാണ് മത്സരം നടത്തിയത്. പ്രൗഡ് കാറ്റഗറിയിൽ ഷിബു മാത്യു വെസ്റ്റ് യോർക്ക്ഷയറും സുമി ഷൈൻ സ്കൻതോർപ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ഷാലു വിപിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീലക്ഷ്മി രാകേഷും ലിബിൻ ജോർജും മൂന്നാം സ്ഥാനത്തിന് അർഹരായി.

യുവക് കാറ്റഗറിയിൽ ദേവസൂര്യ സജീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിൽഹ ഏലിയാസ് രണ്ടാം സ്ഥാനവും ഗബ്രിയേല ബിനോയി മൂന്നാം സ്ഥാനവും നേടി.  ഡോ. ജെ.കെ.എസ് വീട്ടൂരിന്റെ നേതൃത്വത്തിലുള്ള പാനലാണ് ജഡ്ജിങ് നടത്തിയത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് സ്കൻതോർപ്പിൽ നടക്കും.

ക്വൈബൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷത്തിന് തുടക്കം കുറിയ്ക്കും. തുടർന്ന് സ്പോർട്സ് മീറ്റ് നടക്കും. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ അത്‌ലറ്റിക്സ് ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.

 കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് സെപ്റ്റംബർ 7 ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ വച്ച് ട്രോഫികൾ സമ്മാനിക്കും.
(വാർത്ത ∙ ബിനോയ് ജോസഫ്)

English Summary:

Winners of 'Ente India' poetry writing competition announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com