ADVERTISEMENT

ന്യൂഡൽഹി ∙ എയർഇന്ത്യയുടെ വനിതാ കാബിൻ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ കടന്നുകയറി ആക്രമിച്ചു. ബഹളം കേട്ടു തൊട്ടടുത്ത മുറികളിൽ താമസിച്ചിരുന്നവർ എത്തിയാണു യുവതിയെ രക്ഷിച്ചത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തെരുവിൽ അലഞ്ഞുനടന്നയാളാണു ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകയറിയതെന്നു പറയുന്നു. ഹീത്രോ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റാർ ഹോട്ടലിലാണു സംഭവം. ആക്രമിക്കപ്പെട്ട കാബിൻ ക്രൂ അംഗം ഇന്ത്യയിൽ തിരിച്ചെത്തിയെന്നും കൗൺസലിങ് നൽകിവരികയാണെന്നും എയർഇന്ത്യ അറിയിച്ചു.

English Summary:

Air India Cabin Crew Member Assaulted In Her London Hotel Room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com