ADVERTISEMENT

പലേർമോ ∙ ഇറ്റലിക്കു തെക്കു സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റിൽ ആഡംബര നൗക മുങ്ങി ഒരാൾ കൊല്ലപ്പെട്ടു. ബ്രിട്ടിഷ് ടെക് വ്യവസായ പ്രമുഖൻ മൈക് ലിൻജ് (59) അടക്കം 6 പേരെ കാണാതായി. ലിൻജിന്റെ ഭാര്യയെയും മറ്റു 14 പേരെയും രക്ഷിച്ചു. 184 അടി നീളമുള്ള ‘ബേസിയൻ’എന്ന നൗകയിൽ 10 ജീവനക്കാർ ഉൾപ്പെടെ 22 പേരാണ് ഉണ്ടായിരുന്നത്. സിസിലിയുടെ തലസ്ഥാനമായ പലേർമോയിൽനിന്ന് തിങ്കളാഴ്ച പുലരും മുൻപേയാണു നൗക പുറപ്പെട്ടത്. ശക്തമായ കൊടുങ്കാറ്റ് അപ്രതീക്ഷിതമായിരുന്നു.

‘ബ്രിട്ടിഷ് ബിൽ ഗേറ്റ്സ്’ എന്നറിയപ്പെടുന്ന ലിൻജ് യുകെയിലെ സോഫ്റ്റ്‌വെയർ മേഖലയിലെ വമ്പന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഓട്ടോണമി’ യുടെ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ജൂണിലാണു സാൻഫ്രാൻസിസ്കോ കോടതി ലിൻജിനെ കുറ്റവിമുക്തനാക്കിയത്.

English Summary:

Luxury yacht sinks; six people, including 'British Bill Gates,' missing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com