ADVERTISEMENT

മാഞ്ചസ്റ്റര്‍ ∙ പ്രവാസി ആരാധകരെ നേരില്‍ കാണുന്നതിനും സിനിമാ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ടൊവിനോ തോമസും സുരഭി ലക്ഷ്മിയും മാഞ്ചാസ്റ്ററിലെത്തുന്നു. പുതിയ ചിത്രം എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) റിലീസിനു മുന്നോടിയായി ഫോറം സെന്ററില്‍ സെപ്റ്റംബർ ഒന്നിനാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടിലെത്തുന്നത്. ഉച്ചയ്ക്കു ശേഷം രണ്ടുമണി മുതലായിരിക്കും സംഗമം.

സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം, സിനിമയിലെ പാട്ടുകളുടെ അവതരണം, സൗഹൃദസംഭാഷണം തുടങ്ങി ആരാധകര്‍ക്കു മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ഇവിടെ സംഘടിപ്പിക്കുന്ന പ്രീലോഞ്ച് മഹോല്‍സവം. ഗംഭീര സ്റ്റേജ് ഷോയും ഡിജെ പാര്‍ട്ടിയും ഒരുക്കുന്നുണ്ട്. പ്രവേശനം സൗജന്യം. ആദ്യം എത്തുന്നവര്‍ക്കായിരിക്കും മുന്‍ഗണന.

സംവിധായകന്‍ ജിതിന്‍ ലാല്‍, ആര്‍ജെ മിഥുന്‍ എന്നിവരും സംഘത്തിലുണ്ട്. മാജിക് ഫ്രെയിംസ്, യുജിഎം പ്രൊഡക്ഷന്‍ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഡോക്ടര്‍ സഖറിയ തോമസും നിര്‍മിക്കുന്ന ചിത്രമാണ് എആര്‍എം. സുജിത് നമ്പ്യാരുടെ തിരക്കഥയില്‍ ജിതിന്‍ ലാലാണ് സംവിധാനം. യുകെയിലെ പ്രമുഖ വ്‌ളോഗര്‍ മവീഷ് വേലായുധനാണ് സംഘാടകന്‍.

English Summary:

UK Entertainment: Tovino Thomas and Surabhi Lakshmi will reach Manchester on September 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com