ADVERTISEMENT

വടകര ∙ ലണ്ടനിലെ ഇംപീരിയൽ സൊസൈറ്റി ഓഫ് ടീച്ചേഴ്‌സ് (ഐഎസ്‌ടിഡി) ജൂനിയർ തിയറ്റർ ബർസറി അവാർഡ് (45,000) പേരാമ്പ്ര കൂട്ടാലിട നിയ സജേഷിന് ലഭിച്ചു. യുകെയിൽ ഉദ്യോഗസ്‌ഥരായ സജേഷിന്റെയും സുഷയുടെയും മകളാണ്. ഭരതനാട്യം, കഥക് എന്നിവയിൽ വിജയിച്ചാണ് ഈ നേട്ടം കരസ്‌ഥമാക്കിയത്. ലണ്ടനിലെ നിരവധി നൃത്ത മത്സരങ്ങളിൽ നിയ ജേതാവായിരുന്നു. 7 വയസ്സ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. യുകെയിലെ സംസ്‌കൃതി സ്‌കൂളിലെ ശ്രുതി ശ്രീറാം, പുഷ്‌കല ഗോപാൽ എന്നിവരാണ് ഗുരുക്കൻമാർ. ഇവർക്ക് ഒരു ലക്ഷം രൂപ സമ്മാനമുണ്ട്.

English Summary:

Imperial Society of Teachers Junior Theater Bursary Award for Niya Sajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com