അയർലൻഡ് കെഎംസിസിക്ക് പുതു നേതൃത്വം
Mail This Article
ഡബ്ലിൻ ∙ 2017 മുതൽ അയ്‌ർലൻഡിൽ പ്രവർത്തിച്ചു വരുന്ന അയ്‌ർലൻഡ് കെഎംസിസിക്ക് പുതു നേതൃത്വം സജ്ജമായി. ഫവാസ് മാടശ്ശേരി അദ്ധ്യക്ഷനും, നജം പാലേരി ജനറൽ സെക്രട്ടറിയും, അർഷദ് ടി.കെ ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.
2024 ജൂൺ-ജൂലൈ മാസം നടത്തിയ മെംബർഷിപ് ഡ്രൈവിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റിയുടെ രൂപീകരണം. ഫുആദ് സനീൻ- ഓർഗ്ഗനൈസിംഗ് സെക്രട്ടറി, ആഷിഖ് തളപ്പിൽ - പി.ആർ.ഓ, സെഫ്നാദ് യൂസഫ്, നൈസാമുദ്ദിൻ, സിയാദ് റഹ്മാൻ എന്നിവർ വൈസ് പ്രസിഡന്റ്, ഷാഹിദീൻ കൊല്ലം, ഫസ്ജർ പാനൂർ, ഷഫീഖ് നടുത്തോടിക എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ, അബ്ദുൽ അഹദ്, അൽതാഫ് ഷാജഹാൻ- വെൽഫയർ വിംഗ്, ഇയ്യാസ് ദിയൂഫ്, അസ്ലം കെ- സ്റ്റുഡന്റ്സ് ഹെൽപ്, ജൗഹറ പുതുക്കുടി, ഷമീന സലിം- വുമൺസ് വിംഗ് തുടങ്ങിയവർ ഭാരവാഹികളാണ്. 18 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണു ചുമതലയേറ്റത്.
(വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ)