ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയിലെ ലോവർ സാക്സണി സംസ്ഥാന തലസ്ഥാനമായ ഹാനോവറിലെ സാര്‍സ്റൈഡിൽ നടന്ന കത്തി ആക്രമണത്തിൽ 61 വയസ്സുകാരൻ കൊല്ലപ്പെട്ടു.  ഇറാഖി അഭയാർഥിയായ 35 വയസ്സുകാരനാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.

കൊല്ലപ്പെട്ട വ്യക്തി പ്രതി താമസിച്ചിരുന്ന അഭയാർഥി കേന്ദ്രത്തിന്‍റെ ഉടമയായിരുന്നു. പ്രതിക്കെതിരെ നരഹത്യക്കുറ്റം ചുമത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനു സമീപത്താണ് ആക്രമണം നടന്നത്. സാക്ഷി മൊഴികളും നിരീക്ഷണ ക്യാമറകളും അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് ഒരു കത്തി കണ്ടെത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധമാണോ ഈ കത്തി എന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല. തീവ്രവാദ പശ്ചാത്തലത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഈ സംഭവം സാര്‍സ്റെറഡിലെ അഭയാർഥി പാര്‍പ്പിടത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

English Summary:

knife attack in Germany One died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com