ADVERTISEMENT

ലണ്ടൻ ∙  സെക്യുർ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിന് (എസ്ഇഎൽടി) പുതിയ മാറ്റങ്ങള്‍ വരുത്താൻ യുകെ ഹോം ഓഫിസ്. ഹോം ഓഫിസ് അംഗീകാരമുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന നിലവിലെ ടെസ്റ്റുകൾക്ക് പകരമായി ഒരു ഏജന്‍സി മാത്രം രൂപകല്പന ചെയ്ത ഹോം ഓഫിസിന്‍റെ അധികാര പരിധിയിലുള്ള ടെസ്റ്റായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഏകദേശം 1.13 ബില്യന്‍ പൗണ്ട് കരാര്‍ മൂല്യം കണക്കാക്കുന്ന ഈ ടെസ്റ്റ് രണ്ട് സര്‍വീസ് ലൈനുകളായിട്ടാകും നടത്തുക. ആഗോള തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഹോം ഓഫിസ് ബ്രാന്‍ഡഡ് ടെസ്റ്റും അതോടൊപ്പം ലോകത്താകെ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കലും ഉണ്ടായിരിക്കും. 

നിലവിലുള്ള ചോദ്യ മോഡലുകള്‍ക്ക് പകരം യുകെ ഹോം ഓഫിസ് ബ്രാന്‍ഡഡ് മോഡലില്‍ കൂടുതല്‍ ആഴത്തിലുള്ള ടെസ്റ്റിങ് രീതിയായിരിക്കും ഉണ്ടാവുക. ടെസ്റ്റിനായി ബുക്ക് ചെയ്യൽ, ഫലം അറിയാന്‍ കഴിയുക, വിവിധ ഫിസിക്കല്‍ ടെസ്റ്റ് സെന്‍ററുകള്‍, നിരീക്ഷകരുടെ വിവരങ്ങൾ, ഐഡി വെരിഫിക്കേഷന്‍ സര്‍വീസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം പുതിയ സംവിധാനത്തിൽ ഉണ്ടാവും. നിലവില്‍ പിയേഴ്സണ്‍, ഐഇഎല്‍ടിഎസ്, എസ്ഇഎല്‍ടി കണ്‍സോര്‍ഷ്യം, ലാംഗ്വേജ് ചെര്‍ട്ട്, ട്രിനിറ്റി കോളേജ് ലണ്ടന്‍ എന്നിവരാണ് ഹോം ഓഫിസിന്‍റെ അംഗീകാരമുള്ള എസ്ഇഎല്‍ടികള്‍ യുകെയില്‍ നല്‍കുന്നത്. 

യുകെയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പിയേഴ്സണ്‍, ഐഇഎല്‍ടി, എസ്ഇഎല്‍ടി കണ്‍സോര്‍ഷ്യം, ലാംഗ്വേജ് സെര്‍ട്ട്, പിഎസ്ഐ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ടെസ്റ്റുകള്‍ നല്‍കുന്നത്. സ്റ്റുഡന്‍റ് വീസ ഉള്‍പ്പടെയുള്ളവയിൽ ഇംഗ്ലിഷ് ഭാഷ പ്രാവീണ്യം തെളിയിക്കാന്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്. ചിലപ്പോള്‍ ഇംഗ്ലിഷ് എഴുത്തിലും വായനയിലും പ്രാവീണ്യം തെളിയിക്കേണ്ടതായി വരും. ഐഇഎല്‍ടിഎസ് വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 2023 ല്‍ ആഗോളാടിസ്ഥാനത്തില്‍ 40 ലക്ഷം പേര്‍ക്കാണ് ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ നടത്തിയത്.

English Summary:

UK planning for new English language testing system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com