യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്തക്ക് യുകെയിൽ ഊഷ്മള സ്വീകരണം
Mail This Article
ലണ്ടൻ ∙ ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് പ്രധാന കാർമികത്വം വഹിക്കാൻ എത്തിയ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിന് ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ വരവേൽപ് നൽകി.
ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ഐസക് മാർ ഒസ്താത്തിയോസിന്റെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.എബിൻ ഊന്നുകല്ലുങ്കൽ, ട്രഷറർ ഷിബി ചേപ്പനത്ത്, ഫാ. ഗീവർഗീസ് തണ്ടായത്, ഫാ.ഫിലിപ് കോണത്താറ്റ്, ഫാ.എൽദോ വേങ്കടത്ത്, ഹാംഷയർ സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പാണംപറമ്പിൽ, സൗത്ത് ലണ്ടൻ സെന്റ് മേരീസ് ഇടവക വിശ്വാസി സമൂഹം എന്നിവർ ചേർന്ന് സ്വീകരിച്ചു.
സെപ്റ്റംബർ 14, 15 തീയതികളിലാണ് ബെൽഫാസ്റ്റിലെ ദേവാലയ കൂദാശ. രണ്ടാഴ്ച നീളുന്ന യുകെ സന്ദർശന വേളയിൽ മലങ്കര മെത്രാപ്പൊലീത്ത, ഭദ്രാസന പ്രതിനിധികളുമായും വിവിധ ദേവാലയങ്ങളുടെ ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും.