ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെൻഡ് ∙  കഴിഞ്ഞ സെപ്റ്റംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് സാനു സാജൻ അവറാച്ചന്റെ 'നിത്യവും എൻ അമ്മ' എന്ന ഗാനം റിലീസ് ചെയ്തു. കെസ്റ്റർ ആലപിച്ച 'തൂവെള്ള അപ്പമായി', മധു ബാലകൃഷ്ണൻ ആലപിച്ച 'തിരുമുഖം കാണുമ്പോൾ' എന്ന ഗാനവും മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. 

'അമ്മേ മാതാവേ' എന്ന് തുടങ്ങുന്ന 'നിത്യവും എൻ അമ്മ' എന്ന ആൽബത്തിലെ ഗാനം ഇതിനോടകം ശ്രദ്ധേയമായിരിക്കുകയാണ്. ഗാനത്തിന്റെ വരികളും സംഗീതവും സാനു സാജൻ അവറാച്ചൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പുതുമുഖ ഗായികയായ സെറീന സിറിൽ ഐക്കരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വർഷങ്ങളായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ  താമസിച്ചുവരുന്ന സിറിൽ ഐക്കരയുടെയും ഷിബി സിറിലിന്റെയും മകളാണ് സെറീന. ടോം പാലായുടെ ഓർക്കസ്ട്രേഷനിൽ മേഡ് 4 മെമ്മറീസ് എന്ന യൂട്യുബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 

English Summary:

Sanu Sajan Avrachan's Nityavum En Amma song released.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com