ബ്രിസ്റ്റോൾ സിറോ മലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും സെപ്റ്റംബർ 18ന്
Mail This Article
ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ സിറോ മലബാർ പള്ളിയുടെ കൂദാശയും വെഞ്ചരിപ്പും സെപ്റ്റംബർ 18ന് വൈകിട്ട് 6 മണിക്ക് നടക്കും. ബ്രിസ്റ്റോൾ സിറ്റി സെന്ററിൽ നിന്നും മൂന്ന് മൈൽ അകലെ ഹോർഫീൽഡ് ഈഡൻ ഗ്രോവിലാണ് ദേവാലയം.
ദേവാലയത്തോട് ചേർന്ന് നാല് ബെഡ് റൂമുകളോടുകൂടിയ പള്ളിമേടയുമുണ്ട്. ഒരേക്കറിൽ പരം വിസ്തൃതിയിൽ രണ്ടു കാർപാർക്കുകളും മതപഠനക്ലാസ്സുകളുമുണ്ട്. ആയിരത്തിൽ പരം കുടുംബങ്ങളുള്ള ഇടവക സമൂഹത്തിന് ഉപയോഗിക്കാൻ ഇലക്ട്രിഫൈഡ് സ്റ്റേജോടുകൂടിയ പാരിഷ് ഹാളുമുണ്ട്.
സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബീഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദേവാലയ കൂദാശയും വെഞ്ചിരിപ്പും നടത്തും. കൂദാശയിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായ് വികാരി ഫാ.പോൾ ഓലിക്കലും പാരിഷ് കൗൺസിലും അറിയിച്ചു.
(വാർത്ത: മാനുവൽ മാത്യു)