ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയുടെ പടിഞ്ഞാറന്‍ നഗരമായ കൊളോണിന്റെ മധ്യഭാഗത്ത് തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായി പൊലീസ്. ഹോഹന്‍സോളന്‍റിംഗിലെ മലയാളിയുടെ ഉടമസ്ഥതിലുള്ള വാനിറ്റി ക്ലബ് കൊളോണിന് നേരെയാണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് കൊളോണ്‍ നഗരത്തിന്റെ ഹൃദയഭാഗത്തെ റോഡ് അടച്ചതായി നോര്‍ത്ത് റൈന്‍-വെസ്ററ്ഫാലിയ സ്റേററ്റ് പൊലീസ് പറഞ്ഞു.

ഈ പ്രദേശത്തു നിന്നും താല്‍ക്കാലികമായി ഒഴിഞ്ഞുപോകാന്‍ താമസക്കാരോട് ആഹ്വാനം ചെയ്തു.  സ്ഫോടനത്തിനു തൊട്ടുമുമ്പ് അജ്ഞാതന്‍ ഒരു സഞ്ചി ക്ലബ് കെട്ടിടത്തിന്റെ മുന്നിൽ ഉപേക്ഷിച്ചു പോയതായി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം പൊലീസ് വെളിപ്പെടുത്തി. പുലര്‍ച്ചെ 5.50 ഓടെ റുഡോള്‍ഫ്പ്ളാറ്റ്സിനും ഏറെന്‍സ്ട്രാസ്സെക്കും ഇടയിലാണ് സ്ഫോടനം നടന്നതെന്നു പൊലീസ് വക്താവ് സ്ഥിരീകരിച്ചു.

English Summary:

Huge Damage in the Explosion in Cologne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com