ADVERTISEMENT

സോമർസെറ്റ് ∙ ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ ടോണ്ടൻ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‌രാവിലെ 9 ന് ട്രൾ വില്ലേജ് ഹാളിലാണ് പരിപാടി ആരംഭിച്ചത്.

onam-celebration-was-organized-in-taunton-malayali-association1

ടോണ്ടൻ ബീറ്റ്സിന്‍റെ ചെണ്ടമേളത്തോട് കൂടി മാവേലിയെ വരവേൽക്കുകയും തുടർന്ന് ടിഎംഎ അംഗങ്ങളും കുട്ടികളും പങ്കെടുത്ത  കലാപരിപാടികൾ നടക്കുകയും ചെയ്തു. ടിഎംഎ പ്രസിഡന്‍റ് ജതീഷ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം യുക്മ പ്രസിഡന്‍റ് ഡോക്ടർ ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്തു.  ടിഎംഎ സെക്രട്ടറി വിനു വിശ്വനാഥൻ നായർ,  യുക്മ സൗത്ത് വെസ്റ്റ് റീജൻ സെക്രട്ടറി സുനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ ജസിഎസ്ഇ/ എ ലെവൽ പരീക്ഷ പാസായ കുട്ടികളെ അനുമോദിച്ചു. വയനാട് ദുരിതബാധിതർക്കായി ഫണ്ട് ശേഖരണാർത്ഥം ടോൺഡനിൽ നിന്ന് ബോൺമൗത്ത് വരെ സൈക്കിൾ റാലി നടത്തിയ ടോണ്ടൻ മലയാളികളായ സോവിൻ സ്റ്റീഫൻ, ജോയ്സ് ഫിലിപ്പ്, ജോബി എന്നിവർക്ക് ഉപഹാരം നൽകി. ഒപ്പം കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. 

onam-celebration-was-organized-in-taunton-malayali-association2

ഓണാഘോഷ പരിപാടികൾക്ക് ജിജി ജോർജ് (വൈസ് പ്രസിഡന്‍റ്), വിനു വിശ്വനാഥൻ നായർ (സെക്രട്ടറി), ബിജു ഇളംതുരുത്തിൽ (ജോയിന്‍റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രഷറർ), എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ ആയ ജയേഷ് നെല്ലൂർ, അജി തോമസ് മംഗലി, റോജി ജോസഫ്, ഡെന്നിസ് വീ ജോസ്, ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി.

English Summary:

Onam celebration was organized in Taunton Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com