ADVERTISEMENT

ബര്‍ലിന്‍ ∙ കൊളോണ്‍ സിറ്റി സെന്ററില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സ്ഫോടനം. സെപ്റ്റംബര്‍ 18  ന് ഏറന്‍സ്ട്രാസ്സിലെ ഒരു കടയുടെ മുന്നില്‍ വീണ്ടും ബോംബ് സ്ഫോടനം. സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. 

സ്ഫോടനം തീപിടുത്തത്തിന് കാരണമായെങ്കിലും പെട്ടെന്ന് തീ അണയ്ക്കാനായി. ആദ്യ സ്ഫോടനവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകളില്‍ തിരിച്ചറിഞ്ഞ ഒരാളെ പൊലീസ് തിരയുകയാണ്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള പ്രദേശം ഒഴിവാക്കണമെന്ന് പൊലീസ്     പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.  

രണ്ട് ദിവസം മുമ്പ്  സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏതാനും   മീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. എന്നാല്‍ രണ്ട് സ്ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ മലയാളിയുടെ ഉടമസ്ഥതയിലുള്ള വാനിറ്റി നൈറ്റ് ക്ലബിന് പുറത്താണ് സ്ഫോടനം ആദ്യ സ്ഫോടനം ഉണ്ടായത്.

English Summary:

Germany: Second Explosion Shakes Cologne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com