ഇയു മൈഗ്രേഷന്‍ ഒഴിവാക്കുമെന്ന് നെതര്‍ലാന്‍ഡ്സ്
Mail This Article
×
ബര്‍ലിന്‍ ∙ യൂറോപ്യന്‍ യൂണിയന്റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര്‍ലന്‍ഡ്സ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ പൊതു അഭയനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നെതര്‍ലാന്‍ഡ്സ് ആഗ്രഹിക്കുന്നതായി ഡച്ച് മൈഗ്രേഷന്‍ മന്ത്രി മര്‍ജോലിന്‍ ഫേബര്‍ പറഞ്ഞു.
അഭയം, കുടിയേറ്റം എന്നിവ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്ന് പിന്മാറാനുള്ള പദ്ധതികള്‍ നെതര്‍ലന്‍ഡ്സിലെ വലതുപക്ഷ സഖ്യ സര്‍ക്കാര്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഡച്ച് സര്‍ക്കാര്‍ കര്‍ശനമായ ഇമിഗ്രേഷന്‍ നയം അവതരിപ്പിച്ചതിന് പിന്നാലെയാണിത്. ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി (പിവിവി) അംഗമാണ് ഫേബര്‍.
English Summary:
Netherlands to avoid EU migration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.