ADVERTISEMENT

അഹമ്മദാബാദ് ∙ അഹമ്മദാബാദ് മെട്രോ റെയിൽ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ജര്‍മന്‍ മന്ത്രി. റി - ഇൻവെസ്റ്റ് റിന്യൂവബിൾ എനർജി നിക്ഷേപക സമ്മേളനത്തോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. സമ്മേളനത്തിൽ പങ്കെടുത്ത ജർമനിയുടെ പ്രതിനിധിയായി  ജർമൻ വികസന മന്ത്രി സ്വെൻയ ഷൂൾസെയാണ് സെപ്റ്റംബർ 16 ന്  ഉദ്ഘാടനത്തിലും പങ്കെടുത്തത്.  

ജര്‍മനിയുടെ സാങ്കേതിക സഹായത്തോടെയാണ് അഹമ്മദാബാദ്  ഗാന്ധി നഗര്‍ മെട്രോ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. 100 മില്യന്‍ യൂറോയുടെ വായ്പയും ജര്‍മനി ഈ പദ്ധതിക്കായ് നല്‍കുന്നുണ്ട്. ഊര്‍ജക്ഷമതയുള്ള ട്രെയിനുകളുടെയും സേവന ഘടകങ്ങളുടെയും തിരഞ്ഞെടുപ്പിലും മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും അടിസ്ഥാനസൗകര്യ വികസനങ്ങളിലും ജര്‍മനി സഹകരിക്കും. 

മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനാണ് ഷൂൾസെ എത്തിയത്. പരിസ്ഥിതി സൗഹൃദ മെട്രോ ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയെ ഷൂൾസെ പ്രശംസിച്ചു.

English Summary:

German minister Svenja Schulze attended inaugration of ahmedabad rail project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com