ADVERTISEMENT

റോട്ടര്‍ഡാം ∙ നെതർലൻഡ്‌സിലെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിൽ കത്തി ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.  മറ്റൊരാൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ പിടികൂടിയതായ് പൊലീസ് അറിയിച്ചു.

നഗരത്തിലെ പ്രധാന സ്ഥലമായ ഇറാസ്മസ് പാലത്തിലായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിക്കും പരുക്കേറ്റു. രണ്ട് വലിയ കത്തികള്‍ ഇയാളുടെ പക്കലുണ്ടായിരുന്നതായ് ആക്രമണത്തിന് സാക്ഷിയായ കായിക പരിശീലകൻ, റെനിയൽ റെനാറ്റോ ഡേവിഡ് ലിറ്റേഷ്യ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

One person killed and another seriously injured in a stabbing in Rotterdam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com