ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന്  ഇത് അഭിമാന നിമിഷമാണ്. സ്വന്തമായി ദേവാലയം വാങ്ങിയ ആദ്യത്തെ ഇടവക സമൂഹമാണ് ബ്രിസ്റ്റോളിലേത്. യുകെയിലെ അഞ്ചോളം പള്ളികള്‍ സിറോ മലബാര്‍ സഭയ്ക്ക് ലഭിച്ചെങ്കിലും ബ്രിസ്റ്റോളിലേത് പണം നല്‍കി സ്വന്തമാക്കിയ ദേവാലയമാണ്.

 സെന്റ് തോമസ് സിറോ മലബാര്‍ കാതലിക് ചര്‍ച്ചിൽ  ശുശ്രൂഷകള്‍ ആരംഭിച്ചു. ദേവാലയത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകള്‍. പള്ളിയില്‍ വിശ്വാസികള്‍ നിറഞ്ഞതിനാല്‍ അടുത്ത ഹാളില്‍ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിങ് ഉണ്ടായിരുന്നു. ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് റിബണ്‍ മുറിച്ച് പള്ളിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് കൂദാശ കര്‍മങ്ങള്‍ ആരംഭിച്ചു. സിറോമലബാര്‍ സഭയുടെ വലിയ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ഫാ. പോള്‍ ഓലിക്കലും മറ്റ് പുരോഹിതന്മാരും ചേര്‍ന്ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. 

ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍, ഫാ. ജോ മൂലാച്ചേരില്‍, ഫാ. മാത്യു തുരുത്തിപ്പള്ളി , ഫാ. ടോണി പഴയകളം, ഫാ. ജിമ്മി പുളിക്കക്കുന്നേല്‍,  ഫാ. ബിനോയ് നെല്ലാറ്റിങ്കല്‍, ഫാ. തോമസ് ലോവ്സ്, ഫാ. മാത്യു എബ്രഹാം, ഫാ. എല്‍ദോസ് കറുകപ്പിള്ളില്‍, ഫാ. മാത്യു പാലറക്കരോട്ട്, ഫാ. അജൂബ് തുടങ്ങി നിരവധി പുരോഹിതര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.  

st-thomas-syro-malabar-catholic-church-sacraments

എല്ലാ ദിവസവും വൈകിട്ട് അത്താഴത്തിന് മുമ്പ് ദൈവത്തിന് മുന്നില്‍ മുട്ടുകുത്തുന്ന കൊച്ചു കുടുംബമാണ് നമ്മുടേത്. മാതാപിതാക്കളില്‍ നിന്ന് കിട്ടിയ നന്മ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. കുടുംബ പ്രാര്‍ഥനകള്‍ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും ഈ ജീവിതചര്യകള്‍ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുമെന്നും പിതാവ് പറഞ്ഞു.

ചടങ്ങില്‍ ദേവാലയം വാങ്ങുന്നതിനായി സഹായിച്ച ഓരോരുത്തരേയും നന്ദിയോടെ സ്മരിച്ചു. വലിയൊരു പ്രാര്‍ഥനാ സാഫല്യത്തിന് ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു. ആത്മീയ തുളുമ്പി നില്‍ക്കുന്നതായിരുന്നു ദേവാലയ അന്തരീക്ഷം. ആദ്യമായിട്ടാണ് യുകെയില്‍ ഒരു കൂദാശ കര്‍മം ഇങ്ങനെ നടക്കുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്.  

st-thomas-syro-malabar-catholic-church-sacraments

തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വൈദികര്‍ക്കൊപ്പം പിതാക്കന്മാരും കാര്‍മികത്വം വഹിച്ചു. പിന്നീട് നടന്ന പൊതു യോഗത്തില്‍ പ്രൊജക്ടിനായി കൂടെ നിന്ന ഏവര്‍ക്കും ആശംസ അറിയിച്ചു. പൊതു സമ്മേളനത്തില്‍ ട്രസ്റ്റി ബിനു ജേക്കബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രസ്റ്റി സിജി സെബാസ്റ്റ്യന്‍ 24 വര്‍ഷത്തെ സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ചിന്റെ വളര്‍ച്ചയുടെയും പ്രധാനപ്പെട്ട വിവരങ്ങളുടെയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബ്രിസ്റ്റോളിലെ ദേവാലയത്തിന് വേണ്ടി നടന്ന പ്രവര്‍ത്തനങ്ങളെയും അതിന് വേണ്ടി ബുദ്ധിമുട്ടിയവരേയും അഭിനന്ദിച്ചു. യുകെയിലെ കത്തോലിക്കാ സമൂഹത്തിന് ബ്രിസ്റ്റോള്‍ നല്‍കിയ സേവനം അദ്ദേഹം എടുത്തു പറഞ്ഞു. ഇനിയും കൂടുതല്‍ കെട്ടുറപ്പുള്ള നല്ല സമൂഹമായി ബ്രിസ്റ്റോള്‍ സമൂഹം മാറട്ടെയെന്ന് ആശംസിച്ചു.

ബ്രിസ്റ്റോള്‍ ദേവാലയ പദ്ധതിയുടെ ഭാഗമായി നടന്ന മെഗാ റാഫിള്‍  നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനം പിതാവ് നിര്‍വഹിച്ചു.  

st-thomas-syro-malabar-catholic-church-sacraments

ബ്രിസ്റ്റോള്‍ വിശ്വാസ സമൂഹത്തിന് ദേവാലയ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണ്. മുന്‍ വികാരിയായിരുന്ന ഫാ. പോള്‍ വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സിജി സെബാസ്റ്റിയന്‍, ബിനു ജേക്കബ്, മെജോ ജോയി എന്നിവരുടേയും ഫാ. മിലി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ബെര്‍ലി തോമസ് എന്നിവരുടേയും നേതൃത്വത്തില്‍ വളരെ നാളത്തെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് സ്വന്തമായ ദേവാലയമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ കാരണം. വിമണ്‍സ് ഫോറത്തിന്റെയും കുട്ടികളുടേയും യുവജനങ്ങളുടെയും ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഫണ്ട് റൈസിങ് കമ്മറ്റി അംഗങ്ങളുടെയും മെഗാ റാഫിള്‍ കമ്മറ്റി അംഗങ്ങളുടെയും തുടങ്ങി നിരവധി പേരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമാണ് ദേവാലയമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ കാരണം.

English Summary:

St. Thomas Syro Malabar Catholic Church Sacraments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com