ADVERTISEMENT

പാരിസ് ∙ 'സർവ്വ മലയാളി' എന്ന സംഘടനയുടെ നേതൃത്വത്തിൽ ടൂളൂസിലെ മലയാളികൾ 14-ാം തീയതി ഓണം ആഘോഷിച്ചു. സദഫ് ചൗധരി - (കോൺസുൽ - മാർസൈയിൽ ഇന്ത്യൻ കോൺസുലേറ്റ്), ഷിസ്‌ലൈൻ ഡെൽമോണ്ട് (വാർഡ് മേയർ - ടൂളൂസ്) എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.

നൃത്ത-ഗാന-നാട്യ പരിപാടികൾ, കുട്ടികൾക്കുള്ള വിവിധയിനം മത്സരങ്ങൾ എന്നിവയോടുകൂടി ആഘോഷം അവിസ്മരണീയമായി. കേരളത്തിൻ്റെ കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞെത്തിയവർ ആഘോഷത്തിന്റെയും സാംസ്കാരിക സുന്ദര്യത്തിന്റെയും ഭാഗമായി. ഓണത്തിന്റെ ആസ്വാദ്യമായ വടംവലി മത്സരത്തിലടക്കം കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. ഓണാഘോഷത്തിൽ ശ്രദ്ധേയമായത്  ഓണസദ്യ ആയിരുന്നു. കേരളത്തിന്റെ വിശിഷ്ടമായ പാരമ്പര്യ വിഭവങ്ങൾ ഉൾക്കൊണ്ട വിരുന്ന്.

 തങ്ങളുടെ സംസ്കാരത്തെയും ആഘോഷങ്ങളെയും ടൂളൂസിലെ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി സാർവ മലയാളി സംഘടനയുടെ പ്രസിഡൻറ് ലിജിൻ മാത്യു പറഞ്ഞു.  സർവ്വ മലയാളി സംഘടനയെക്കുറിച്ചു കൂടുതൽ അറിയാൻ സന്ദർശിക്കുക: samaoccitanie.org
(വാർത്ത ∙ ലിജിൻ മാത്യു)

English Summary:

Malayali community in Toulouse celebrated Onam on 14th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com