കാറിടിച്ച് നിർത്താതെ പോയി; യുകെയിൽ സൈക്കിൾ യാത്രിക മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ
Mail This Article
×
ഹാൻഡ്‌ഫോർത്ത് ∙ യുകെ ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ. സീന ചാക്കോ (42) ഓടിച്ചിരുന്ന കാർ 62 കാരിയായ സൈക്കിൾ യാത്രികയെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം യുവതി വാഹനം നിർത്താതെ പോകുകയായിരുന്നു.
സെപ്റ്റംബർ 14ന് ഹാൻഡ്‌ഫോർത്തിലെ വിൽസ്ലോ റോഡിലായിരുന്നു അപകടം. ഗുരുതരമായ് പരുക്കേറ്റ വയോധികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്ന ഇവർ സെപ്റ്റംബർ 17 നാണ് മരിച്ചത്.
ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചതിനും അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതിനും യുവതിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവതി കുറ്റസമ്മതം നടത്തി. കേസിന്റെ വിചാരണയ്ക്കായ് ഒക്ടോബർ 21 ന് ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാകണം.
English Summary:
A Malayali woman has been arrested in the case of the death of a cyclist in Handforth, UK.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.