ADVERTISEMENT

മ്യൂണിക്ക് ∙ ജര്‍മനിയിലെ ബവേറിയന്‍ സംസ്കാരത്തിന്റെ മുഖമുദ്രയായ ഒക്ടോബര്‍ ഫെസ്റ്റ് എന്നറിയപ്പെടുന്ന ബിയര്‍ ഫെസ്ററിവലിന് മ്യൂണിക്കില്‍ തുടക്കമായി. ജർമനിയില്‍ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്ററിവലായ ഒക്ടോബര്‍ ഫെസ്റ്റ് ശനിയാഴ്ച ആരംഭിച്ചത്. 

പ്രാദേശിക സമയം രാവിലെ 9 മണിക്ക് വേദി തുറന്നെങ്കിലും, ബിയര്‍ പ്രേമികള്‍ മൂന്ന് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ നാടോടി സാംസ്കാരിക ഉത്സവമായി കണക്കാക്കപ്പെടുന്ന ഫെസ്ററില്‍ കഴിഞ്ഞ വര്‍ഷം ഏഴ് ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ചു,  മൊത്തം 6.5 ദശലക്ഷം ലീറ്റര്‍ ബിയര്‍ കുടിച്ചുതീര്‍ത്തു. 

English Summary:

Germany: Oktoberfest Beer Starts Flowing Amid High Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com