ADVERTISEMENT

ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ വിമൻസ് ഫോറം  വാർഷിക  സമ്മേളനം  "ഥൈബൂസാ" ബർമിങ്ങാമിലെ ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടന്നു . രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തഞ്ഞൂറോളം  വനിതകൾ  പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി .ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ്  സ്രാമ്പിക്കലിന്‍റെ സാനിധ്യത്തിൽ വനിതാ ഫോറം പ്രസിഡന്‍റ് ട്വിങ്കിൾ റെയ്സൻ അധ്യക്ഷത വഹിച്ച സമ്മേളനം സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്  മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ,  പ്രോട്ടോസിഞ്ചെല്ലൂസ് റവ ഡോ  ആന്‍റണി ചുണ്ടെലിക്കാട്ട് , പാസ്റ്ററൽ കോഡിനേറ്റർ റവ ഡോ ടോം ഓലിക്കരോട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ സി ജീൻ മാത്യു എസ് എച്ച്    പ്രസംഗിച്ചു . കൺവെൻഷനോടനുബന്ധിച്ച്  മേജർ ആർച്ച് ബിഷപ്  മാർ റാഫേൽ തട്ടിൽ മാർ ജോസഫ് സ്രാമ്പിയ്ക്കലിനോടും  രൂപതയിലെ മറ്റ്  വൈദികരോടും ചേർന്ന്  വിശുദ്ധ കുർബാന അർപ്പിച്ചു.

തുടർന്ന് 12 റീജനുകളിലെയും വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. വിമൻസ് ഫോറം ഭാരവാഹികളായ ട്വിങ്കിൾ റെയ്സൻ , ഡിംപിൾ വർഗീസ് ,അൽഫോൻസാ  കുര്യൻ , ഷീജ പോൾ ,ഡോളി ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

English Summary:

The Diocese of Great Britain Women's Forum Convention was held in Britain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com