വിൽഷെയർ മലയാളി അസോസിയേഷൻ വാർഷികാഘോഷവും ഓണാഘോഷവും 29ന്
Mail This Article
സ്വിൻഡൻ ∙ വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷവും അസോസിയേഷന്‍റെ 20–ാം വാർഷികാഘോഷവും സെപ്റ്റംബർ 29-ന് വിവിധ പരിപാടികളോടെ സ്വിൻഡൻ മെക്ക ഓഡിറ്റോറിയത്തിൽ നടക്കും. സ്വിൻഡൻ മേയർ ഇമിത്യാസ് ഷെയ്ക്, യുകെ മിനിസ്റ്റർ ഓഫ് ജസ്റ്റിസ് ഹെയ്‌ദി അലക്സാണ്ടർ, ബേസിങ്സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം, ഫാ.സജി നീണ്ടൂർ എന്നിവർ വിശിഷ്ടതിഥികളായെത്തും.
രാവിലെ 9.30 ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക പരിപാടികളോടെ ആരംഭിക്കുന്ന പരിപാടികൾക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യ, തുടർന്ന് മാവേലിയെവരവേല്‍ക്കൽ, പുലികളി, പൊതുസമ്മേളനം, വാർഷിക സുവനീർ അനാച്ഛാദനം, ഭാരതത്തിന്‍റെ സാംസ്കാരികതയെ വിളിച്ചോതുന്ന കലാനടനം 'ഭാരതോത്സവ് ', തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, സംഗീത നൃത്ത കലാ വിസ്മയങ്ങള്‍ കോൽകളി തുടങ്ങി ഒട്ടനവധി ഇനങ്ങളാണ് ഇത്തവണത്തെ ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസോസിയേഷൻ പ്രസിഡന്‍റ് പ്രിൻസ്‌മോൻ മാത്യു, സെക്രട്ടറി പ്രദീഷ് ഫിലിപ്പ്, ട്രഷറർ സജി മാത്യു എന്നിവർ അറിയിച്ചു. ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡ്, വിശ്വാസ്-ഹോം ഓഫ് ഇന്ത്യൻ ഗ്രോസറീസ്, ഏലൂർ കൺസൾട്ടൻസി ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററേഴ്സ്, ഗ്രാൻഡ് ബസാർ സൂപ്പർ മാർക്കറ്റ് - ഗോർസ് ഹിൽ എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസേഴസ്.