ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളം ക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Mail This Article
×
ജർമനി ∙ ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കമ്മ്യൂണിറ്റി (എം സി എസ്) - യുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന പ്രവേശനോത്സവത്തിൽ കുട്ടികളും മാതാപിതാക്കളും അടക്കം ഇരുപതിലധികം പേർ പങ്കെടുത്തു.
അധ്യാപികമാരായ ആതിര രമേശൻ, ഷാലു ഫ്രാൻസിസ്, സാജന മേരി സ്റ്റാൻലി എന്നിവർ മധുരം വിതരണം ചെയ്തു കുട്ടികളെ സ്വീകരിച്ചു. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ സംഘടിപ്പിക്കുമെന്നും വരു ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ മലയാളം ക്ലാസുകളിലേക്ക് എത്തിചേരുമെന്നും എം സി എസ് പ്രസിഡൻറ് രതീഷ് പനമ്പിള്ളി അറിയിച്ചു. ഭാരവാഹികളായ ഫൈസൽ റാഫി, നിർമൽ തൈവളപ്പിൽ എന്നിവർ പ്രസംഗിച്ചു.
English Summary:
Malayalam class entrance festival was organized in Stuttgart under the leadership of the Malayali community
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.