ബ്രിട്ടനിലെ റാന്നിക്കാരുടെ സംഗമം 27 മുതൽ ലേക്ക് ഡിസ്ട്രിക്ടിൽ
Mail This Article
×
ലണ്ടൻ ∙ ബ്രിട്ടനിലെ റാന്നി മലയാളി അസോസിയേഷന്റെ വാർഷിക യോഗവും കുടുംബ സംഗമവും ഈ മാസം 27 മുതൽ 29 വരെ തീയതികളിൽ നടക്കും. ലേക്ക് ഡിസ്ട്രിക്ടിലെ കംബ്രിയയിലുള്ള കാസിൽ ഹെഡിലാണ് ഈവർഷത്തെ റാന്നി സംഗമം. പ്രസിഡന്റ് സൈബു കണ്ണന്താനം, സെക്രട്ടറി പ്രമിനോ ഏബ്രഹാം, ട്രഷറർ സനു ചെറിയാൻ എന്നിവരുടെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സ്പോൺസർഷിപ്പോടെയാണ് മൂന്നു ദിവസം നീളുന്ന ആഘോഷപരിപാടികൾ.
English Summary:
Meeting of the Ranni natives of Britain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.