ADVERTISEMENT

ബോൺമൗത്ത് ∙ ബിഎംഎ അസോസിയേഷൻ അംഗങ്ങൾക്ക് ഇനി സ്പെഷൽ ഹൂഡി. ഏതൊരു കാലാവസ്ഥയിലും ധരിക്കുവാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്റ്റൈലിഷും സുഖപ്രദവുമായ ഹൂഡികളാണ് ബിഎംഎ അംഗങ്ങൾക്ക് വിതരണം ചെയ്തത്. അസോസിയേഷൻ ഭാരവാഹികളുടെയും റജിസ്റ്റർ ചെയ്ത അംഗങ്ങളുടെയും സാന്നിധ്യത്തിൽ മെയ്‌റിക് പാർക്കിലായിരുന്നു ചടങ്ങ്.

'പുതിയ ഹൂഡി അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ. അസോസിയേഷൻ അംഗളോടുള്ള പ്രതിബദ്ധതയും പരസ്പരം പിന്തുണയ്‌ക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയെയും ഇത് പ്രതിനിധീകരിക്കുന്നു. വരാനിരിക്കുന്ന ശൈത്യകാലത്ത് ബിഎംഎ അംഗങ്ങൾക്ക് ഇതു ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. യുകെയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ആശയം ഒരു മലയാളി സംഘടന അംഗങ്ങൾക്കായി മുന്നോട്ട് കൊണ്ടു വരുന്നത് ' - അസോസിയേഷൻ സെക്രട്ടറി ബിനു ബേബി പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ബോൺമൗത്ത്, ക്രൈസ്റ്റ് ചർച്ച്, പൂൾ പ്രദേശങ്ങളിലെ മലയാളികളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് ബോൺമൗത്ത് മലയാളി അസോസിയേഷൻ (ബിഎംഎ). ബിസിപി കൗൺസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ്.

English Summary:

BMA Association launched the hoodie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com