ബ്രിസ്റ്റോൾ മാർ ബസേലിയോസ് യൽദോ യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ ഒക്ടോബർ 5നും 6നും
Mail This Article
ബ്രിസ്റ്റോൾ ∙ യുകെ ബ്രിസ്റ്റോൾ മാർ ബസേലിയോസ് യൽദോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ കാവൽ പിതാവായ മാർ ബസേലിയോസ് യൽദോബാവായുടെ ഓർമപ്പെരുന്നാൾ ഒക്ടോബർ 5, 6 തീയതികളിൽ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സഭയുടെ യുകെ പാത്രിയാർക്കൽ വികാർ മാർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വവും ഇടവക വികാരി ഫാ. എൽദോസ് കെ. ജി. കറുകപ്പിള്ളിൽ, ഫാ. സിബിൻ ബേബി താഴത്തെക്കുടി എന്നിവർ സഹകാർമ്മികത്വവും വഹിക്കും.
ഒക്ടോബർ 5 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് പെരുന്നാൾ കൊടിയേറ്റ്, 6 ന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, 7.30 ന് ഭക്തസംഘടനകളുടെ വാർഷികം, 8.30 ന് സൺഡേ സ്കൂൾ സമ്മാനദാനം, 9 മണിക്ക് ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും. 6 ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പ്രഭാത നമസ്കാരവും 12.45 ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും നടക്കും. 2.15 ന് പ്രദക്ഷിണം, ആശിർവാദം, കൈമുത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്. 3 ന് ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവയ്ക്ക് ശേഷം 4.15 ന് പെരുന്നാൾ കൊടിയിറങ്ങും. പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മാത്യു പോത്താനിക്കൽ, ട്രസ്റ്റി ബിജു പാപ്പാരിൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. എൽദോസ് കെ. ജി. കറുകപ്പിള്ളിൽ: 07825916946
മാത്യു പോത്താനിക്കൽ: 07878644931
ബിജു പാപ്പാരിൽ: 07846970731
ദേവാലയത്തിന്റെ വിലാസം: St Gregory The Great Church, Filton Rd, Bristol BS7 0 പിഡിപി