സാറാ വാഗൺക്നെക്റ്റിന്റെ പാർട്ടി ഫണ്ടിലേക്ക് അഞ്ചു ദശലക്ഷം യൂറോ സംഭാവന ചെയ്തു ദമ്പതികൾ
Mail This Article
ബെർലിൻ ∙ ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച് പിന്നീട് ഇടതുപക്ഷ പാർട്ടിയായ ദി ലിങ്കെയിൽ നിന്നും രാജിവച്ച് പുതിയ ബിഎസ്ഡബ്ല്യു, ഇൻസൈഡ് അലയൻസ് വാഗൺക്നെക്റ്റ് പാർട്ടി സ്ഥാപിച്ച സാറാ വാഗൺക്നെക്റ്റിന്റെ പാർട്ടി ഫണ്ടിലേക്ക് മെക്ലെൻബർഗ്-വെസ്റ്റർണിയ പോമറേനിയ സംസ്ഥാനത്തെ ഒരു കോടീശ്വര ദമ്പതികൾ അഞ്ചു ദശലക്ഷം യൂറോ സംഭാവന ചെയ്തു. ജർമ്മനിയിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ പാർട്ടി സംഭാവനകളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
ഈ സംഭാവനയെക്കുറിച്ച് ദമ്പതികൾ ജർമ്മൻ ടിവിയിൽ നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. തുടർന്ന് പാർട്ടിയ്ക്ക് ലഭിച്ച തുകയെക്കുറിച്ച് ജർമ്മൻ അധികാരികളെയും പാർലമെന്റ് സെക്രട്ടറിയേയും മറ്റു അധികാരസ്ഥാനങ്ങളെയും ഉടൻ അറിയിച്ചതായി പാർട്ടി വ്യക്തമാക്കി. ആഗോളതലത്തിൽ വിജയിച്ച "MA ലൈറ്റിങ് ടെക്നോളജി GmbH" എന്ന കമ്പനിയുടെ ഉടമകളാണ് ഈ സംഭാവന നൽകിയത്.
ചെറുപ്പത്തിൽ, വലിയ സംഗീതകച്ചേരികളിലെ ലൈറ്റിംഗ് ഇഫക്റ്റുകൾക്ക് നിയന്ത്രണ സാങ്കേതികവിദ്യ നൽകുന്ന സുഹൃത്തുക്കളുമായി ചേർന്ന് സ്‌ട്രാഞ്ചർ ഇലക്ട്രോണിക്സ് കമ്പനി സ്ഥാപിച്ചാണ് ഈ ദമ്പതികൾ തങ്ങളുടെ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. സ്‌ട്രാഞ്ചർ ഇന്നും ഒരു പങ്കാളിയാണ്, എന്നാൽ ഇപ്പോൾ ബിസിനസിൽ സജീവമല്ല.