ADVERTISEMENT

ബര്‍ലിന്‍∙ ഫ്രാൻസിസ് മാർപാപ്പയുടെ ലക്സംബര്‍ഗ്, ബല്‍ജിയം സന്ദര്‍ശനം ഇന്നു മുതൽ. ഇന്ന് ലക്സംബര്‍ഗിലെത്തുന്ന മാർപാപ്പ ലക്സംബര്‍ഗിന്റെ തലവന്‍ ഗ്രാന്‍ ഡ്യൂക്ക് ഹെന്‍റി, പ്രധാനമന്ത്രി, പൗരസമൂഹപ്രതിനിധി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തും. വ്യഴാഴ്ച വൈകുന്നേരം ലക്സംബര്‍ഗിലെ നോത്രെദാം കത്തീഡ്രലില്‍ കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ബല്‍ജിയത്തിലേക്ക് യാത്രയാവും.

27 ന് ബര്‍ജിയം രാജാവുമായും പ്രധാനമന്ത്രിയുമായും കൂടിക്കാണും. 28 ന് ലുവൈന്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ വിദ്യാർഥികളും അധ്യാപകരുമായും കൂടിക്കാഴ്ച്ച നടത്തും. 29 ന് ബ്രസല്‍സിലെ കിങ് ബൗദോവിന്‍ സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വത്തിക്കാനിലേക്ക് മടങ്ങും. 

English Summary:

Pope's visit to Luxembourg and Belgium begins today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com