ഇന്ത്യയില്‍ പുതിയ ഇറ്റാലിയന്‍ വീസ അപേക്ഷാ കേന്ദ്രം തുറന്നു
Mail This Article
ബര്‍ലിന്‍ ∙ ന്യൂഡല്‍ഹിയിൽ പുതിയ ഇറ്റാലിയന്‍ വീസ അപേക്ഷാ കേന്ദ്രം തുറന്നു. പ്രോസസ് ചെയ്ത വീസ അപേക്ഷകള്‍ റെക്കോര്‍ഡ് എണ്ണത്തിൽ എത്താനാണ് ഇറ്റലി എംബസി ഉദ്ദേശിക്കുന്നതെന്ന് ഇറ്റലി അംബാസഡര്‍ അന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. അടുത്തിടെ, ഇന്ത്യക്കാരില്‍ നിന്ന് ഇറ്റാലിയന്‍ വീസയ്ക്കുള്ള ആവശ്യ വര്‍ധിച്ചതായും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇറ്റാലിയന്‍ ഷെംഗന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനാണ് ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ വിസ അപേക്ഷാ കേന്ദ്രം തുറന്നത്
ന്യൂഡല്‍ഹിയില്‍ വിഎഫ്എസ് ഗ്ലോബലിന്റെ പുതിയ ഇറ്റാലിയന്‍ വീസ അപേക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇറ്റാലിയന്‍ അംബാസഡര്‍ അന്റോണിയോ ബാര്‍ട്ടോളിയും, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും ഷെംഗന്‍ കോണ്‍സല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2022 ല്‍ ആകെ 67,000 അപേക്ഷകള്‍ പ്രോസസ്സ് ചെയ്തു. അതേ സമയം, 2023 ല്‍ ഇന്ത്യയിൽ മൊത്തം 91,600 അപേക്ഷകള്‍ പ്രോസസ്സ് ചെയ്തിരുന്നു.